ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ തിടനാട് ചങ്ങല പാലത്തിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഞായറാഴ്ച രാവിലെ 7 മണിയോടെയായിരുന്നു സംഭവം.

ഈരാറ്റുപേട്ട ഭാഗത്തേക്ക് പോവുകയായിരുന്ന മഹീന്ദ്ര ബൊലേറോ കാറും ഗ്യാസ് സിലിണ്ടറുകൾ കയറ്റി കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തിൽപെട്ടത്.

നിയന്ത്രണം നഷ്ടമായ കാർ എതിർ ദിശയിൽ കയറി ലോറിയിൽ ഇടിക്കുകയായിരുന്നു. ചിറക്കടവ് സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed