റാന്നി: പത്തനംതിട്ടയിൽ വയോധിക പേവിഷബാധയേറ്റു മരിച്ചു. റാന്നി തോട്ടമൺകാവ് സ്വദേശിനി ഏലിക്കുട്ടി ഇട്ടിയവിര (86) ആണ് മരിച്ചത്. മൂന്നുമാസം മുമ്പാണ് എലിക്കുട്ടിയെ വീട്ടിലെ വളർത്തു നായ ആണ് കടിച്ചത്. കുത്തിവെയ്പ്പ് എടുത്തിരുന്നില്ല. രോഗം മൂർച്ഛിച്ചാണ് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.

പിന്നീട് പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്നും പേവിഷ പ്രതിരോധ മരുന്ന് നൽകിയെങ്കിലും ഫലപ്രദമായില്ല. പേവിഷബാധയുണ്ടായാൽ മനുഷ്യനെപ്പോലെ പട്ടിയ്ക്കും പൂച്ചയ്ക്കും ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ മരണം നിശ്ചയമാണ്.

Leave a Reply

Your email address will not be published. Required fields are marked *