കണ്ണൂരില്‍ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു. പൊടിക്കുണ്ട് രാമതെരുവിലെ വയലിച്ചേരി രാജേഷാണ് (52) ദാരുണമായി മരിച്ചത്.പുതിയ വീടിന്റെ ഗൃഹ പ്രവേശമായിരുന്നു ഇന്ന് . ഇതിന്റെ ഭാഗമായി വീട്ടുമുറ്റത്ത് സ്ഥാപിച്ച പന്തലിന്റെ തൂണില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചു തീവ്ര പരിചരണ വിഭാഗത്തില്‍ എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.

രാഘവന്‍, :രാധ ദമ്പതികളുടെ മകനാണ് ഭാര്യ :ശ്രീജ എടക്കടന്‍. മകന്‍ :ആദിത്ത് രാജേഷ്. സഹോദരങ്ങള്‍ :മഹേഷ്, ഷൈന, ലേഖ. സംസ്‌കാരം ബിക്കിരിയന്‍ പറമ്പ് പൊതുശ്മശാനത്തില്‍ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *