ലണ്ടൻ: ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി, ഇന്ത്യൻ വംശജനായ ഭർത്താവിനായി അന്വേഷണം. ബ്രിട്ടനിലെ നോർത്താംപ്ടൺഷെയറിൽ ഹർഷിത ബ്രെല്ല (24) ആണ് കൊല്ലപ്പെട്ടത് സംഭവത്തിൽ ഇന്ത്യൻ വംശജനായ ഭർത്താവ് പങ്കജ് ലാംബയെ പൊലീസ് തേടുന്നത്.
ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ഹർഷിതയുടെ മൃതദേഹം. ഹർഷിതയെ പങ്കജ് ലാംബ കൊലപ്പെടുത്തിയിട്ടുണ്ടാകും എന്നാണ് അന്വേഷണത്തിൽനിന്ന് വ്യക്തമായതെന്ന് നോർത്താംപ്ടൺഷെയർ പൊലീസ് ചീഫ് ഇൻസ്പെക്ടർ പോൾ കാഷ് പറഞ്ഞു. നോർത്താംപ്ടൺഷെയറിൽനിന്ന് ഇയാൾ കാറിൽ മൃതദേഹം ഇൽഫോഡിലെത്തിച്ചു.