കൊല്ലം: മുൻ എംഎൽഎ എം. മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. കാലാവധി കഴിഞ്ഞിട്ടും എംഎൽഎ ഓഫീസിലെ ബോർഡിൽ മാറ്റം വരുത്താതെ തുടരുന്നതിനെതിരെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ കൊല്ലം ജില്ലാ കളക്ടർക്കും കൊല്ലം വെസ്റ്റ് എസ്‌എച്ച്‌ഒയ്ക്കും പരാതി നൽകിയത്.

ബിഎൻഎസ് പ്രകാരം ഇത് ശിക്ഷാർഹമായ കുറ്റമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. “അന്തസ് വേണമെടാ, അന്തസ്” എന്ന കുറിപ്പോടെയാണ് വിഷ്ണു സുനിൽ പരാതി നൽകിയ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

കൊല്ലം നിയോജകമണ്ഡലത്തിന് നിലവിൽ അഡ്വ. ബിന്ദു കൃഷ്ണയാണ് എംഎൽഎ. മുൻ എംഎൽഎയായിട്ടും ‘എംഎൽഎ’ എന്ന ബോർഡ് മാറ്റാതെ തുടരുകയാണെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *