തൃക്കരിപ്പൂർ: പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കിടെ ബിജെപി നേതൃത്വത്തെ പരിഹസിച്ച് തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ. സംസ്ഥാന സെക്രട്ടറി അഞ്ജനാ രഞ്ജിത്തിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടി നടപടി സ്വീകരിച്ചുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രതികരണം.

“ഒരു കുഞ്ഞു രാമക്ഷേത്രം ഇവിടെയും പണിതിരുന്നെങ്കിൽ പാർട്ടി ഫണ്ടിനായി നടക്കേണ്ടി വരുമായിരുന്നോ?” എന്നായിരുന്നു സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റ് വൈറലായതിന് പിന്നാലെ ബിജെപി അനുഭാവികളിൽ നിന്ന് ശക്തമായ വിമർശനങ്ങളാണ് കമന്റ് വിഭാഗത്തിൽ ഉയർന്നത്. സന്ദീപ് വാര്യരുടെ മുൻകാല രാഷ്ട്രീയ നിലപാടുകൾ ചൂണ്ടിക്കാട്ടിയും അദ്ദേഹത്തിന്റെ പരാമർശത്തെ ചോദ്യം ചെയ്തുമാണ് നിരവധി പ്രതികരണങ്ങൾ വന്നത്. ക്ഷേത്രങ്ങൾ, പാർട്ടി രാഷ്ട്രീയം, സാമ്പത്തിക ആരോപണങ്ങൾ എന്നിവ പരാമർശിച്ചുകൊണ്ടുള്ള വിമർശനങ്ങളും കമന്റുകളിൽ നിറഞ്ഞു.


