കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി, പാറത്തോട് പഞ്ചായത്തുകളുടെ അതിർത്തിയായ പാറക്കടവ്-നരിവേലി റോഡിനോട് ചേർന്നുള്ള സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ മാലിന്യങ്ങൾ തള്ളുന്നതായി പരാതി. പ്ലാസ്റ്റിക്ക്‌ കൂടുകളിലും മറ്റുമായി കെട്ടി ടൺ കണക്കിന് മാലിന്യമാണ് ഇവിടെ തള്ളിയിരിക്കുന്നത്. മഴക്കാലം ആരംഭിച്ചതോടെ മാലിന്യം ചീഞ്ഞ് ദുർഗന്ധം വമിക്കാനും തുടങ്ങി. സ്വകാര്യ വ്യക്തിയുടെ പുരയിടം സ്ഥിതിചെയ്യുന്നത് പാറത്തോട് പഞ്ചായത്തിലാണ്.

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പരിധിയിലെ താമസക്കാരാണ് ഇവിടെ മാലിന്യം തള്ളുന്നതെന്നാണ് ആരോപണം. മാലിന്യം തള്ളുന്നതിനെതിരേ സ്വകാര്യ വ്യക്തി പലതവണ ഇരുപഞ്ചായത്തിലെയും അധികൃതരെ സമീപിച്ച് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ഇവർ പറയുന്നു. ആര്യോഗ്യവകുപ്പും പോലീസും അടിയന്തരമായി ഇടപ്പെട്ട് മാലിന്യം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *