ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. ഇതിൽ ട്രാവലർ ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/LCu4j6ChJqn9rSBZDjrnbc?mode=gi_t

ഈരാറ്റുപേട്ട – വാഗമൺ റോഡിൽ വെള്ളിക്കുളം ഇഞ്ചപ്പാറയിലാണ് അപകടമുണ്ടായത്. ട്രാവലറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വാഗമണ്ണിൽ നിന്നും വിനോദസഞ്ചാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന മണിമല സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്.

അപകടത്തെത്തുടർന്ന് ട്രാവലറിന്റെ മുൻഭാഗം പൂർണ്ണമായും തകരുകയും ഡ്രൈവർ ഉള്ളിൽ കുടുങ്ങുകയും ചെയ്തു. നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

