കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി – മണിമല റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കലുങ്ക് പണികൾ നടക്കുന്നതിനാൽ മണ്ണാറക്കയം മുതൽ അഞ്ചിലിപ്പ വരെയുള്ള റോഡിലൂടെയുള്ള വാഹന ഗതാഗതം ജൂൺ 10 (ബുധനാഴ്ച) മുതൽ താൽക്കാലികമായി നിരോധിച്ചതായി അധികൃതർ അറിയിച്ചു. കലുങ്കിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാകുന്നത് വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

അഞ്ചിലിപ്പ ഭാഗത്തുനിന്നും മണ്ണാറക്കയം പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വഴി പോകേണ്ട വാഹനങ്ങൾ മണ്ണാറക്കയം പാലം, ഞള്ളമറ്റം വയൽ റോഡ് വഴി തിരിഞ്ഞുപോകേണ്ടതാണ്. നിർമ്മാണ പ്രവർത്തനങ്ങളുമായി പൊതുജനങ്ങളും വാഹന ഡ്രൈവർമാരും സഹകരിക്കണമെന്ന് ബന്ധപ്പെട്ട അധികൃതർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *