തിരുവനന്തപുരം: പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 11 വയസ്സുകാരിയെ മദ്രസയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ അധ്യാപകൻ പിടിയിൽ. 2023 ൽ നടന്ന സംഭവത്തിൽ മൂന്ന് വർഷത്തിന് ശേഷം ആണ് അറസ്റ്റ്. വിഴിഞ്ഞം പുല്ലൂർക്കോണം കോണത്തു മേലേവീട്ടിൽ എ.ആർ. സെയ്‌ദ് മുഹമ്മദ് (58) ആണ് പൊഴിയൂർ പൊലീസിന്റെ പിടിയിലായത്. 2022-23 കാലയളവിൽ മദ്രസയിൽ അധ്യാപകനായിരിക്കെ, ഇവിടെ പഠിക്കുകയായിരുന്ന പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചു എന്നാണ് കേസ്. പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു നിരന്തരമായ പീഡനമെന്ന് പരാതിയിൽ പറയുന്നു.നെയ്യാറ്റിൻകര ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലർ, പൂവാർ സി.ഐയുടെ ചുമതലയുള്ള കണ്ണൻ, പൊഴിയൂർ സിഐ. എം.എസ്. അഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

You missed