വയനാട് മുത്തങ്ങയ്ക്ക് സമീപം സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റ് രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച 11 വയസ്സുകാരനായ ആദിവാസി വിദ്യാര്‍ഥിയുടെ മരണത്തില്‍ ഹൈവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. സംഭവസ്ഥലത്തെത്തിയിട്ടും പൊലീസ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ലെന്നും അതുമൂലമാണ് കുട്ടിയുടെ ജീവന്‍ നഷ്ടമായതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

