കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ നിന്നും മോഷണം പോയ മൊബൈൽ ഫോൺ തിരികെ ലഭിച്ചതായി കടയുടമ ക്രിട്ടിക്കൽ ടൈംസ് ന്യൂസിൽ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ മൊബൈൽ ഷോപ്പിൽ നിന്നും ഫോൺ മോഷണം പോയത്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BpqLGv5wPes9mbZqGEJjWq?mode=ac_t

കടയിൽ 50 രൂപ ചോദിച്ചെത്തിയ വയോധികൻ ഫോൺ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ക്രിട്ടിക്കൽ ടൈംസ് ഫേസ്ബുക്ക് പേജിലൂടെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. തുടർന്ന് തെറ്റ് മനസ്സിലാക്കിയ വയോധികൻ ഫോൺ തിരികെ നൽകി ക്ഷമാപണം നടത്തുകയായിരുന്നു.

