തിരുവനന്തപുരം: ബലം പ്രയോഗിച്ച് പൊലീസ്, LPST സമരപ്പന്തൽ പൊളിച്ചു നീക്കി. വളർമതിയെ ബലമായി നീക്കി. വളർമതിയെ ആശുപത്രിയിലേക്ക് മാറ്റി. കൊന്നാലും സമരം തുടരുമെന്ന് LPST ഉദ്യോഗാർഥികൾ പറഞ്ഞു. സമരപ്പന്തൽ പൊലീസ് പൂർണമായും പൊളിച്ചു നീക്കി.

പൊലീസ് നീക്കം പ്രതിരോധിക്കാനായി ഡിവൈഎഫ്ഐ രംഗത്തെത്തി. വി ഡി സതീശന്റെ ബോർഡുകൾ നീക്കം ചെയ്യാൻ പൊലീസിന് കഴിവില്ലെന്നും ഡിവൈഎഫ്ഐ ശക്തമായി പ്രതിഷേധിക്കുമെന്നും LPST ഉദ്യോഗാർഥികൾക്ക് സമരപ്പന്തൽ വീണ്ടും നിർമ്മിക്കുമെന്നും ഡിവൈഎഫ്ഐ നേതാക്കൾ വ്യക്തമാക്കി.

നടപ്പാത കയ്യേറിയെന്നും ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി കന്റോൺമെന്റ് പൊലീസ് സമരപ്പന്തൽ പൊളിച്ചുനീക്കാൻ 24 മണിക്കൂർ സമയം അനുവദിച്ച് നോട്ടീസ് നൽകിയിരുന്നു. പൊലീസ് നോട്ടീസ് സമരനേതാവ് വളർമതി ഉൾപ്പെടെയുള്ള ഉദ്യോഗാർത്ഥികൾ തള്ളി. സമരപ്പന്തൽ പൊളിക്കില്ലെന്നും സമരത്തിൽ നിന്ന് പിന്മാറില്ലെന്നും അവർ വ്യക്തമാക്കുന്നു.

മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ സമരപ്പന്തൽ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സി.പി.എം നേതാക്കളായ എം.വി. ഗോവിന്ദൻ, ജോൺ ബ്രിട്ടാസ് തുടങ്ങിയവരും സമരപ്പന്തലിലെത്തി ഉദ്യോഗാർത്ഥികളെ സന്ദർശിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *