ചിറക്കടവ്: പൊൻകുന്നം–കെ.വി.എം.എസ്.–എരുമേലി റോഡിൽ സ്‌കൂട്ടർ വൈദ്യുതിത്തൂണിലിടിച്ച് യാത്രക്കാരൻ മരിച്ചു. ചിറക്കടവ് മുതുകുളം വീട്ടിൽ ആന്റണി ജോസഫ് (50) എന്ന പൊടിയനാണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് 5.30-ന് ചിറക്കടവ് കിഴക്കുംഭാഗം കരയോഗമന്ദിരത്തിന് സമീപമായിരുന്നു അപകടം. ഇദ്ദേഹം ഓടിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലിടിക്കുകയായിരുന്നു.

മുതുകുളം ജോസഫ് പത്രോസിന്റെ മകനാണ്. ഭാര്യ: ആശ ആന്റണി (ഹരിതകർമസേനാംഗം). മക്കൾ: അലൻ ആന്റണി, അലീന ആന്റണി, അമല ആന്റണി.

മൃതശരീരം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *