കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്സൺ സ്ഥാനാർഥിയായി മായാ രാഹുലിനെ തീരുമാനിച്ചു. വിമത കൗൺസിൽ യോഗത്തിലാണ് തീരുമാനം. 26 അംഗ സഭയിൽ 17 പേരുടെ പിന്തുണ മായ രാഹുലിന് ലഭിക്കും. ഈ മാസം 19നാണ് നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്.

പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുൽ 19ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. യുഡിഎഫ് നഗരസഭാധ്യക്ഷയായിരുന്ന ദിയ ബിനു പുളിക്കക്കണ്ടം എൽഡിഎഫ് അവിശ്വാസ പ്രമേയത്തെത്തുടർന്ന് പുറത്തായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. കോൺഗ്രസിലെ നാല് കൗൺസിലർമാരുടെയും സ്വതന്ത്രയായ നഗരസഭ ഉപാധ്യക്ഷയുടെയും വോട്ടിന്റെ പിൻബലത്തിലാണ് എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായത്.


