കാഞ്ഞിരപ്പള്ളി: പൊതുജനങ്ങളുടെ അഭ്യർത്ഥനയെ മാനിച്ച് മണ്ണാറക്കയം ഭാഗത്തേക്ക് പോകേണ്ട വൺവേ റോഡുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയതായി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല അറിയിച്ചു. യാത്രികർ താഴെ പറയുന്ന പുതിയ ക്രമീകരണങ്ങൾ ശ്രദ്ധിക്കുക:

പുതിയ ട്രാഫിക് ക്രമീകരണം: മണ്ണാറക്കയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ AKJM സ്കൂളിന് എതിർവശത്തുള്ള റോഡിലൂടെ ടിബി റോഡിൽ പ്രവേശിക്കണം (ഇതൊരു വൺവേ ആയിരിക്കും).

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/LCu4j6ChJqn9rSBZDjrnbc?mode=gi_t

ടിബി റോഡിൽ നിന്നും ബർമ്മ റോഡിൽ കൂടി കെ.കെ. റോഡിലേക്ക് ഇറങ്ങിപോകണം (ഇതും വൺവേ ആണ്). യാത്രക്കാർ ഈ മാറ്റങ്ങളോട് സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *