ചെന്നൈ: ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ നായകസ്ഥാനം ഒഴിഞ്ഞ് മഹേന്ദ്ര സിം​ഗ് ധോണി. റുതുരാജ് ഗെയ്ക്ക്‌വാദ്‌ ആണ് ചെന്നൈയുടെ പുതിയ നായകൻ. ഇന്ത്യൻ‌ പ്രീമിയർ ലീ​ഗ് നാളെ ആരംഭിക്കാനിരിക്കെയാണ് ധോണിയുടെ പ്രഖ്യാപനം. നിലവിലത്തെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിന് നാളത്തെ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവാണ് എതിരാളികൾ.

എം എസ് ധോണി നായകസ്ഥാനം റുതുരാജ് ഗെയ്ക്ക്‌വാദിന് കൈമാറുന്നു. 2019 മുതൽ ചെന്നൈ നിരയുടെ നിർണായക സാന്നിധ്യമാണ് റുതുരാജ്. ഈ കാലഘട്ടത്തിൽ താരം 52 മത്സരങ്ങൾ ചെന്നൈക്ക് ഒപ്പം കളിച്ചിട്ടുണ്ട്. യുവതാരത്തിന് കീഴിൽ ഐപിഎല്ലിൽ മുന്നേറ്റത്തിന് ആഗ്രഹിക്കുന്നുവെന്ന് ചെന്നൈ സൂപ്പർ കിം​ഗ്സ് പ്രസ്താവനയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *