പ്രേമം എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനസിലേക്ക് എത്തിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. പിന്നീട് വിവിധ ചിത്രങ്ങളിലൂടെ താരം കഴിവ് തെളിയിച്ചു.

അവസാനം വിജയ് നായകനായി എത്തിയ ലിയോയിലാണ് മഡോണയെ കണ്ടത്. വിജയിയുടെ സഹോദരിയായി പ്രത്യക്ഷപ്പെട്ട മഡോണയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പത്മിനി എന്ന ചിത്രത്തിലാണ് മലയാളത്തില്‍ മഡോണ അവസാനമായി അഭിനയിച്ചത്. സെന ഹെഖ്ടെ സംവിധാനം ചെയ്ത ചിത്രം ഒരു കോമഡി ഫാമിലി ചിത്രമായിരുന്നു.

മഡോണ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഗ്രീന്‍ ഡ്രസില്‍ ഒരു കടല്‍തീരത്ത് പോസ് ചെയ്യുന്ന രീതിയില്‍ ഗ്ലാമറസയാണ് നടി പ്രത്യക്ഷപ്പെടുന്നത്.

ആദ്യം പങ്കുവച്ച ഫോട്ടോകള്‍ക്ക് അടിയില്‍ മഡോണയ്ക്കെതിരെ ചില നെഗറ്റീവ് കമന്‍റുകള്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഇതേ ഫോട്ടോഷൂട്ടിന്‍റെ രണ്ടാം സെറ്റ് ചിത്രങ്ങളും മഡോണ പങ്കുവച്ചിട്ടുണ്ട്.

ഹരികുമാര്‍ ആണ് മഡോണയുടെ ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. രമ്യ നായര്‍ ഡിസൈന്‍ ചെയ്തതാണ് ഔട്ട് ഫിറ്റ്. മലയാളത്തില്‍ പുതിയ ചിത്രങ്ങള്‍ ഒന്നും ചെയ്യുന്നില്ല നിലവില്‍ താരം. എന്നാല്‍ തമിഴില്‍ രണ്ട് ചിത്രങ്ങളില്‍ കരാറായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *