കാഞ്ഞിരപ്പള്ളി: ക്രിട്ടിക്കൽ ടൈംസ് ന്യൂസ് ആലപ്പാട്ട് ഗോൾഡുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന എക്സലൻസ് അവാർഡ് സീസൺ 4 -ന് ബഹു. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ആശംസകൾ നേർന്നു. പരിപാടിയുടെ വിജയത്തിനും സംഘാടകർക്കും എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ടാണ് മുഖ്യമന്ത്രി ആശംസാസന്ദേശം കൈമാറിയത്.

അതേസമയം, മന്ത്രി മോൻസ് ജോസഫ് നേരിട്ട് സംഘാടക സമിതിയെ അഭിനന്ദിക്കുകയും പരിപാടിക്ക് വിജയാശംസകൾ അറിയിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ മികവിനെയും സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെയും ആദരിക്കുന്ന ഇത്തരം സംരംഭങ്ങൾ സമൂഹത്തിന് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.

ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എക്സലൻസ് അവാർഡ് സീസൺ 4 ഇന്ന് (ജൂൺ 28) വൈകിട്ട് 4.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. 2025–26 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും ചടങ്ങിൽ ആദരിക്കും. ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

You missed