ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവച്ചതിന് പിന്നാലെ അമ്മയെ നയിക്കാന്‍ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. എംഎല്‍എ കൂടിയായ നടന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലാണ് അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. നടന്‍ ജഗദീഷിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് അഡ്‌ഹോക് കമ്മിറ്റിയെ നയിക്കാന്‍ രമേഷ് പിഷാരടിയെ തെരഞ്ഞെടുക്കുന്നത്.

അഡ്‌ഹോക് കമ്മിറ്റിയില്‍ മുന്‍ മന്ത്രി ഗണേഷ് കുമാറും അംഗമാണ്. നാല് മാസമാണ് അഡ്‌ഹോക് കമ്മിറ്റിയുടെ കാലാവധി. അതിനകം പുതിയ ഭരണസമതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടത്തും. അധികാരമേറ്റ് ഒരു വര്‍ഷം തികയും മുമ്പാണ് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസിമിതിയ്ക്ക് രാജിവെക്കേണ്ടി വന്നത്. ആരുടേയും പാവയായിരിക്കാന്‍ തയ്യാറാല്ലെന്ന് പറഞ്ഞാണ് ശ്വേത രാജി പ്രഖ്യാപിച്ചത്.

അമ്മ പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവച്ചതിന് പിന്നാലെ സംഘടനയില്‍ നിന്നു തന്നെ രാജിവെക്കുന്നതായി ശ്വേത മേനോന്‍ അറിയിച്ചു. പാവകളായിരുന്നെങ്കില്‍ മാത്രമേ ആ സംഘടന ഓടിക്കാന്‍ കഴിയുകയുള്ളു. തനിക്ക് പാവയായി തുടരാനാവില്ല. ബാബുരാജിന്റെ കാലത്ത് സംഘടനയുടെ കണക്കുകളില്‍ കുഴപ്പമുണ്ടെന്നും ശ്വേത യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു.


