കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം. ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം.

ലോറി ഡ്രൈവർ കുപ്പി വെള്ളം വാങ്ങുവാനായി ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന സമയത്തായിരുന്നു അപകടം. അപകടത്തിൽ ബസ്സിൽ ഉണ്ടായിരുന്ന നാലോളം പേർക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed