കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ന്റെ ഭാഗമായി നാളെ (നവംബർ 26) സാംസ്കാരിക ഘോഷയാത്രയും സമ്മേളനവും നടക്കും. ഉച്ചയ്ക്ക് 2ന് പേട്ട സ്കൂളിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര വൈകിട്ട് 4 മണിയോടെ സെന്റ് ഡൊമിനിക്സ് സ്കൂളിൽ സമാപിക്കും.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനി ജോസഫ് പത്യാല അധ്യക്ഷത വഹിക്കുന്ന സമ്മേളനം പത്തനംതിട്ട എം.പി. ആന്റോ ആന്റണി ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രൊഫ. റോണി കെ. ബേബി മുഖ്യപ്രഭാഷണം നടത്തും.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. തോമസ് കുന്നപ്പള്ളി, അഡ്വ. പി.ജിരാജ് എന്നിവർ അവാർഡ് ദാനം നിർവഹിക്കും.
പ്രശസ്ത മലയാള എഴുത്തുകാരി ഡോ. മ്യൂസ് മേരി ജോർജും സിനിമാതാരം ജോജി കെ. ജോണും മുഖ്യാതിഥികളായി പങ്കെടുക്കും.

കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരിക ഘോഷയാത്രയിലും സമ്മേളനത്തിലും പൊതുജനങ്ങൾ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.


