പത്തനംതിട്ട: ആറൻമുള മണ്ഡലത്തിൽ എൽഡിഎഫ് സർക്കാറിൻ്റെ കാലത്ത് ആസ്‌തിവികസന ഫണ്ട് ചിലവഴിച്ചതിനെച്ചൊല്ലി മുൻമന്ത്രി വീണാജോർജും അബിൻവർക്കി എംഎൽഎയും തമ്മിലുള്ള വാക്പോര് തുടരുന്നു.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആസ്‌തി വികസന ഫണ്ട് ഉപയോഗിച്ചിട്ടില്ലെന്ന അബിൻ വർക്കി എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി വീണാ ജോർജ് രംഗത്തെത്തി. ആറൻമുളയിൽ 10 വർഷത്തിനിടെ 2,100 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി. കഴിഞ്ഞ 6 മാസമായി തന്നെ വ്യക്തി അധിക്ഷേപം നടത്തിയ അബിൻ വർക്കിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വീണാ ജോർജ് പറഞ്ഞു.

എംഎൽഎ ഫണ്ട് മെയിൻറനൻസിന് ഉപയോഗിക്കാൻ കഴിയില്ല, പുതിയ പദ്ധതികൾക്ക് ഉപയോഗിക്കാം.
2021-2022 ആസ്‌തി വികസന ഫണ്ടുണ്ടായിരുന്നില്ല.കൊവിഡ് കാലമായിരുന്നു.പൂർത്തീകരിച്ച പദ്ധതികളുടെ ബില്ലുകൾ കൈവശമുണ്ട്. വിവരവകാശ രേഖകൾ തെറ്റാണ്. തെളിവുകൾ എൻ്റെ കൈവശമുണ്ട്. ഞങ്ങളുടെ ചോരയും വിയർപ്പുമാണ് കോഴഞ്ചേരി പാലം.കൊവിഡ് കാലത്തെ പർച്ചേസിംഗ് അന്വേഷിക്കട്ടെ. 20 വർഷത്തെ ആരോഗ്യമേഖലയിലെ പർച്ചേസിംഗ് അന്വേഷിക്കട്ടെ. നിരവധി കേസുകൾ നടത്തേണ്ടിവന്നു.എന്നിട്ട് KIIFB യെ എതിർക്കുന്നവർ, KIIFB യെ എതിർത്തവർ KIIFB വഴി പണിത പാലത്തിൻറെ പിതൃത്വം ഏറ്റെടുത്തുവെന്നും വീണാ ജോർജ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *