കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർ, ആംബുലൻസ് ഡ്രൈവർ, ക്ലീനിങ് സ്റ്റാഫ് എന്നിവരെയും മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സെക്കൻഡറി പാലിയേറ്റീവ് ആംബുലൻസ് ഡ്രൈവർ, പാർട്ട് ടൈം സ്വീപ്പർ എന്നിവരെയും നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു.

ആഗസ്റ്റ് 17ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് അഭിമുഖം. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. എ. ഷെമീർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *