കാഞ്ഞിരപ്പള്ളി: ഐ.എൻ.ടി.യു.സി കാഞ്ഞിരപ്പള്ളി മണ്ഡലം യൂണിയൻ കൺവീനർ ജോജി ജോസ് ചാലേപറമ്പിലിന്റെ നിര്യാണത്തിൽ ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റി അനുശോചനയോഗം സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് റസിലി തേനമ്മാക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കാഞ്ഞിരപ്പള്ളി എം.എൽ.എ പ്രൊഫ. റോണി കെ. ബേബി ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. ജോജി ജോസ് ചാലേപറമ്പിലിന്റെ സംഘടനാപ്രവർത്തനങ്ങളും തൊഴിലാളി രംഗത്തെ സേവനങ്ങളും അദ്ദേഹം അനുസ്മരിച്ചു.

യോഗത്തിൽ റീജണൽ വൈസ് പ്രസിഡന്റ് അജ്മൽ പാറയ്ക്കൽ, ബ്ലോക്ക് സെക്രട്ടറി അൻവർഷ കോനാട്ടുപറമ്പിൽ, പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാൽ, പഞ്ചായത്തംഗം അനിയമ്മ ജോയ് കിഴക്കേത്തലയ്ക്കൽ, സെക്രട്ടറി സുനിൽ മാന്തറയിൽ, ജോമോൻ മറ്റത്തിൽ, സിറാജ് അഞ്ചലിപ്പ, റോബിൻ ആക്കാട്ട്, സോബിൻ അഞ്ചലിപ്പ, സജിയപ്പൻ പട്ടിമറ്റം, ഹബീബ് ചാലക്കുടി, തെയ്യാച്ചൻ നെടുങ്ങാട്ട്, ഷമീർ മൈലാഞ്ചി, രാജു പൂവത്തുപറമ്പിൽ, സിബി കടന്തോട് എന്നിവർ അനുശോചനം രേഖപ്പെടുത്തി.


