മലപ്പുറം: പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കരുവാരക്കുണ്ട് സ്വദേശി ആനപ്പാറ സജിയുടെ ഭാര്യ പ്രവിത (42) യാണ് മരിച്ചത്.
ഇന്നു രാവിലെ വീടിനോട് ചേര്‍ന്ന പറമ്പില്‍ പശുവിന് പുല്ലരിയാന്‍ പോയപ്പോഴായിരുന്നു അപകടം. കരുവാരക്കുണ്ട് കല്‍ക്കുണ്ട് അട്ടിയില്‍ വെച്ചാണ് അപകടം ഉണ്ടായത്.
ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്

