സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഒരു പവന് 1520 രൂപയാണ് കുറഞ്ഞത്. 1,11,480 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു ഗ്രാമിന് 190 രൂപയാണ് കുറഞ്ഞത്. 13,935 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു. ഒരു പവന് 1656 രൂപയാണ് കുറഞ്ഞത്. 1,21,616 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് 207 രൂപയാണ് കുറഞ്ഞത്. 15,202 രൂപയാണ് വിപണിവില.
തുടർച്ചയായ വിലവർധനവിന് ശേഷം സ്വർണവില താഴേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. മൂന്ന് മാസങ്ങൾക്ക് ശേഷം ഓഗസ്റ്റിലാണ് സ്വർണവില 1,20,000 കടന്നത്. ഓഗസ്റ്റ് 24ന് 1,20,240 രൂപയിൽ സ്വർണവില എത്തിയിരുന്നു.

