കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 200 രൂപ കുറഞ്ഞ് 12,815 രൂപയായി. പവന് 1,600 രൂപ കുറഞ്ഞ് 1,02,520 രൂപയിലെത്തി. ഇതോടെ പവൻവില ഒരുലക്ഷം രൂപയിലെത്താൻ ഇനി വെറും 2,520 രൂപയുടെ കുറവ് മാത്രം മതി.
18 കാരറ്റ് സ്വർണവില ഗ്രാമിന് 160 രൂപ കുറഞ്ഞ് 10,490 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 200 രൂപയാണ് വില.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 3,500 രൂപയിലേറെയാണ് കുറഞ്ഞത്. ഈ ഇടിവ് തുടർന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ കേരളത്തിൽ സ്വർണവില ഒരുലക്ഷം രൂപയ്ക്കു താഴെയെത്തുമെന്നാണ് വിലയിരുത്തൽ. സ്വർണവില ഇനിയും താഴേക്കുപോകുമെന്ന പ്രതീക്ഷയിലാണ് വിപണി.


