സംസ്ഥാനത്ത് സ്വര്‍ണവിലയുടെ ഇടിവ് തുടരുന്നു. രാവിലെ പവന് 320 രൂപ വര്‍ധിച്ചെങ്കിലും ഉച്ചയോടെ തിരിച്ചിറങ്ങുകയായിരുന്നു. 680 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,10,320 രൂപയായി. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് കുറഞ്ഞത്. 13,790 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 114 ഡോളര്‍ കടന്നിരിക്കുകയാണ്. ഇന്ന് എണ്ണവില 2.95 ശതമാനമാണ് ഉയര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *