സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. നിലവിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,245 രൂപയും പവന് 1,05,960 രൂപയുമായി. കഴിഞ്ഞ ദിവസം സ്വർണവിലയിൽ വമ്പൻ ഇടിവാണ് റിപ്പോർട്ട് ചെയ്തത്. 22 കാരറ്റ് സ്വർണം ഒരു പവന് 1000 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 1,06,520 രൂപയിലേക്ക് എത്തിയിരുന്നു.


