പത്തനംതിട്ട: ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് സംഘത്തിലെ മൂന്ന് സിവിൽ പൊലീസ് ഓഫീസർമാരെ സസ്പെൻഡ് ചെയ്തു.
ലഹരിവിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥർ മദ്യലഹരിയിൽ കസ്റ്റഡി ജീപ്പ് അപകടകരമായി ഓടിച്ചതിനെ തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞു. ജനങ്ങൾ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയതോടെ രണ്ട് പൊലീസുകാർ ഓടി രക്ഷപ്പെട്ടു.

ജീപ്പ് ഓടിച്ചിരുന്ന സിപിഒ പ്രിയേഷ് എം.യെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ മദ്യപിച്ചതായി സ്ഥിരീകരിച്ചു. ഇയാൾക്കെതിരെ അപകടകരമായി വാഹനം ഓടിച്ചതിന് കേസും രജിസ്റ്റർ ചെയ്തു.
സംഭവത്തിൽ ഡാൻസാഫ് സംഘത്തിലെ സുമൻ, പ്രിയേഷ്, രാഹുൽ എന്നീ മൂന്ന് സിപിഒമാർക്കെതിരെ ജില്ലാ പൊലീസ് മേധാവി സസ്പെൻഷൻ നടപടി സ്വീകരിച്ചു.

