കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പേരാമ്പ്രയിൽ നാല് പേർ പിടിയിൽ. നടുവണ്ണൂർ സ്വദേശി റജീഷ്, കരുവണ്ണൂർ സ്വദേശികളായ അഭിലാഷ്, ഹുസൈൻ, വെള്ളിയൂർ സ്വദേശി ജാസിഫ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് പിടികൂടിയത്. കേസിൽ കൂടുതൽ പേർ ഉണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നു.
പ്രതികളിലൊരാളുടെ ബന്ധുവായ യുവതി നൽകിയ പരാതിയിലാണ് പോലീസിന്റെ അടിയന്തര നടപടി. 2023 മുതൽ ഇവർ പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്, യുവതിക്ക് ലഹരിമരുന്ന് നൽകി ബോധരഹിതയാക്കി വിവിധ സ്ഥലങ്ങളിൽ എത്തിച്ചാണ് പ്രതികൾ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. പീഡന ദൃശ്യങ്ങൾ ബന്ധുവായ പ്രതി മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
തുടർന്ന് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി മറ്റ് പ്രതികളിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തതായും ആരോപണം ഉണ്ട്

