Category: Uncategorised

ആനാവൂർ കോൺഗ്രസ് ഓഫീസിന് തീവെച്ച സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് സുരേഷ് കുമാർ

തിരുവനന്തപുരം: ആനാവൂർ കോൺഗ്രസ് ഓഫീസിന് തീവെച്ച സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിലായി. ആനാവൂർ സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്. നെയ്യാറ്റിൻകരയിൽ ഇന്നലെ മന്ത്രി ഒ ജെ ജനീഷിനെ…

ഇടിയോട് കൂടിയ ശക്തമായ മഴ വരുന്നു, നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ 40 കി.മി വേഗതയിൽ കാറ്റും മഴയും; ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതൽ ഇടിമിന്നലോട്…

മുണ്ടംവേലി ഫ്ലാറ്റ് നിവാസികളെ അപമാനിച്ച സംഭവം: പ്രസ്താവന പിൻവലിക്കാമെന്ന് കെ ജെ മാക്സി; മുൻ എംഎൽഎയുടെ വീട്ടിലേക്ക് മാർച്ച് നടത്താൻ താമസക്കാർ

കൊച്ചി: മുണ്ടംവേലി ഫ്ലാറ്റ് വിഷയത്തിൽ താമസക്കാരെ അപമാനിച്ച പ്രസ്താവന തിരുത്താൻ തയ്യാറായി കൊച്ചി മുൻ എംഎൽഎ കെ ജെ മാക്സി. താമസക്കാർക്ക് വേദന ഉണ്ടായെങ്കിൽ പ്രസ്താവന പിൻവലിക്കാമെന്ന്…

ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കില്ല; തീരുമാനം മരവിപ്പിച്ചു

തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ സസ്‌പെൻഷനിൽ ആയിരുന്ന വടകര ഡിവൈഎസ്പി ഉമേഷിന് വീണ്ടും തിരിച്ചടി. സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. കോഴിക്കോട്ടെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം…

30 കോടിയുടെ ഭാഗ്യശാലി ആര്? തിരുവോണം ബമ്പർ ഒന്നാം സമ്മാനം ഈ നമ്പറിന് TL 360615

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. 30 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. എല്ലാവരും ഉറ്റുനോക്കുന്ന, 30 കോടി ഒന്നാം സമ്മാനമുള്ള…

ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കല്‍ മൂലം വന്‍ സാമ്പത്തിക നഷ്ടം; കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതിനെതിരെ കേരളസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേരളം അഭിമുഖീകരിക്കുന്ന…

കോൺഗ്രസ് വിമത നേതാവ് ജെയിംസ് പന്തമ്മാക്കലിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി: നടപടി വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ

കാസർകോട്: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മലയോര മേഖലയിലെ പ്രമുഖ കോൺഗ്രസ് വിമത നേതാവുമായ ജെയിംസ് പന്തമ്മാക്കലിനെ വിജിലൻസ് കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി…

അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണയില്ല: പ്രതികളുടെ ഹർജി കോടതി തള്ളി

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. കേസിന്റെ വിചാരണ നടപടികൾ അടച്ചിട്ട മുറിയിൽ…

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ…

അറസ്റ്റ് ചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണം; അത് മനസിലാകുന്ന ഭാഷയില്‍ വേണം

ന്യൂഡല്‍ഹി: ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീം കോടതി. അറസ്റ്റിലായ വ്യക്തിക്ക് മനസിലാകുന്ന ഭാഷയില്‍ വേണം കാരണം അറിയിക്കാനെന്നും, കാരണങ്ങള്‍ രേഖാമൂലം നല്‍കാതെ അറസ്റ്റ്…