കോട്ടയം: പാലായിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ കലുഷിതമാകുമ്പോൾ ഇടത് മുന്നണിയോടുള്ള നിലപാട് വ്യക്തമാക്കി കൗണ്‍സിലർ ബിജു പുളിക്കകണ്ടം. സ്വതത്രമുന്നണിക്ക് പിന്തുണ നൽകില്ല എന്നും ഈ വിഷയത്തിൽ അവരുടെ പ്രാദേശിക നേതൃത്വം തീരുമാനമെടുക്കും എന്ന് വ്യക്തമാക്കുന്ന രീതിയിലുള്ള ഒരു പ്രസ്താവന ഇടതുമുന്നണിയിലുള്ള കക്ഷി നേതാവ് നടത്തിയത് ശ്രദ്ധയിൽ പെട്ടതിന്‍റെ അടിസ്ഥാനത്തിൽ ബിജു പ്രതികരിച്ചത്. സ്വതന്ത്ര മുന്നണി ഒരു കാരണവശാലും ഇനി മറ്റൊരു മുന്നണിയുമായി ഭരണം ലഭിക്കുന്നതിനായുള്ള യാതൊരു ചർച്ചകളോ ശ്രമങ്ങളോ നടത്തില്ലായെന്ന് മുമ്പേ വ്യക്തമാക്കിയിട്ടുള്ളതാണ്.

അതിനാൽ തന്നെ ആ നേതാവിന്‍റെ പ്രസ്താവനയ്ക്ക് ഒരു പ്രസക്‌തിയുമില്ല. ഞങ്ങൾക്ക് വോട്ടു ചെയ്തവർ, മുനിസിപ്പൽ ചെയർപേഴ്സൺ ആകുന്നതിനായല്ല, മറിച്ച് സ്വതന്ത്ര കൗൺസിലർമാരായി നിലകൊള്ളാനാണ് അവരുടെ തീരുമാനം രേഖപ്പെടുത്തിയത് എന്ന വിശ്വാസവും ഞങ്ങൾക്കുണ്ട്. അതുകൊണ്ടുതന്നെ സ്വതന്ത്ര ബ്ലോക്കായിരുന്ന് പ്രശ്‌നാധിഷ്ഠിതമായി ചിന്തിച്ച് പ്രവർത്തിക്കാനാണ് ഞങ്ങളുടെ തീരുമാനം. അതിനാൽ ഇരുമുന്നണികളും ഞങ്ങളെയോർത്ത് വേവലാതിപ്പെടേണ്ടതില്ലെന്ന് ബിജു പുളിക്കക്കണ്ടം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *