മണ്ഡല പുനർനിർണയ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.

ന്യൂഡൽഹി: രാജ്യത്തെ നിയമസഭാ, ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള മണ്ഡല പുനർനിർണയ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതനുസരിച്ച് കേരള നിയമസഭയിലെ സീറ്റുകളുടെ എണ്ണം നിലവിലുള്ള 140-ൽ നിന്ന് 210 ആയി ഉയർന്നേക്കും. 50 ശതമാനം സീറ്റുകളുടെ വർധനവാണ് ബില്ലിൽ വിഭാവനം ചെയ്യുന്നത്. കേരളത്തിൽ നിന്നുള്ള ലോക്‌സഭാ സീറ്റുകളുടെ എണ്ണം 20-ൽ നിന്ന് 30 ആയി ഉയർത്താനും നിർദേശമുണ്ട്.

പുതിയ പരിഷ്കാരം നടപ്പിലാകുന്നതോടെ നിയമസഭയിൽ 33 ശതമാനം വനിതാ സംവരണം പ്രാബല്യത്തിൽ വരും. 210 സീറ്റുകളിൽ 70 എണ്ണം വനിതകൾക്കായി മാറ്റിവെക്കും. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള സംവരണ സീറ്റുകളിലും ജനസംഖ്യാ അനുപാതത്തിന് അനുസൃതമായി മാറ്റമുണ്ടാകും. മണ്ഡലങ്ങളുടെ അതിർത്തി നിശ്ചയിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കും. 2011-ലെ സെൻസസ് കണക്കുകളാകും ഇതിനായി അടിസ്ഥാനമാക്കുക. 2029-ലെ പൊതുതിരഞ്ഞെടുപ്പോടെ പുതിയ മാറ്റങ്ങൾ നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *