കാഞ്ഞിരപ്പള്ളി: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ 20 പന്നികളെയും 175 പന്നിക്കുഞ്ഞുങ്ങളെയുമടക്കം 195 പന്നികളെ കൊന്നൊടുക്കി. കഴിഞ്ഞ മാസം 21-നാണ് കാഞ്ഞിരപ്പള്ളി കപ്പാട് ഗവൺമെന്റ് പന്നിഫാമിലെ ഏതാനും പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/LCu4j6ChJqn9rSBZDjrnbc?mode=gi_t

രോഗം ബാധിച്ച പന്നികൾ ചത്തതോടെ, പരിശോധനയിൽ പന്നിപ്പനി ബാധ സ്ഥിരീകരിച്ചു. തുടർന്ന് സുരക്ഷക്കായി പന്നി ഫാമിലെ എല്ലാ പന്നികളെയും കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു. രോഗം മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.


