കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ കുളപ്പുറത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു സംഭവം.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc

കൂവപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളായ അമൽ ബിനോയ് (20) അമൃത ബിനോയ് (18) എന്നിവർ സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ വിദ്യാർത്ഥികളെ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


