തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തില്‍ 48 കോഴികളെ ദേശീയ പതാകയുടെ നിറത്തില്‍ മസാല തേച്ച് കമ്പിയില്‍ കോര്‍ത്ത് ചുട്ടെടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ ജിയോ മച്ചാന്‍ എന്ന ജിയോ ജോസഫിന് എതിരെ പൊലീസില്‍ പരാതി.

കഴക്കൂട്ടം സ്വദേശി ജിതിനാണ് കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ദേശീയ പതാകയെ അപമാനിച്ചതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

അതേസമയം ഇത്തരത്തിലുള്ള പരാതികള്‍ അനാവശ്യമാണെന്നും ഇങ്ങനെയാണെങ്കില്‍ പതാകയുടെ നിറത്തിലുള്ള കേക്ക് പോലും കഴിക്കാനാവില്ലല്ലോ എന്നും സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേര്‍ അഭിപ്രായപ്പെട്ടു.

ഇതിനോടകം ഏട്ട് ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു. യൂട്യൂബ് ട്രെന്‍ഡിങ് പട്ടികയിലും ഈ വീഡിയോ ഇടംപിടിച്ചു. എന്നാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് വീഡിയോ നല്‍കുന്നതെന്നും പരാതിക്കാരന്‍ ആക്ഷേപിക്കുന്നു. പരാതി ലഭിച്ചതായും നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കഴക്കൂട്ടം പൊലീസ് അറിയിച്ചു. ദൃശ്യങ്ങള്‍ സൈബല്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *