കാഞ്ഞിരപ്പള്ളി: NHA UP സ്കൂളിൽ 700 വിദ്യാർഥികക്കും ആദ്യാപകർക്കും സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നവംബർ 11ന് സ്കൂളിൽ നടന്ന ക്യാമ്പ് കാഞ്ഞിരപ്പള്ളിയിലെ അലൻ ഹാർബർ കണ്ണാശുപത്രിയുടെ നേതൃത്വത്തിലാണ് നടത്തിയത്. ഏകദേശം 1.5 ലക്ഷം രൂപ ഫീസ് ചെലവ് വരുന്ന നേത്രപരിശോധനയാണ് ആശുപത്രി സ്കൂളിനായി സൗജന്യമായി നടത്തിയത്.

സ്കൂൾ PTA വൈസ് പ്രസിഡന്റ് നാദിർഷാ കോനാട്ടുപറമ്പിൽ, സ്കൂൾ മാനേജർ സഫർ വലിയകുന്നത്, ഹെഡ്മിസ്ട്രസ് ദീപ യു. നായർ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

അധ്യാപകരായ അമ്പിളി അഭിലാഷ്, ആഷിലിൻ, സുലേഖ, ബിന്ദു കുമാരി, ഷംന ഷാഹുൽ, എബിൻ പുന്നൂസ്, ജോയൽ, ദീപ, ഷാഡിയ, അബിന ഷാനവാസ്, ഫിർദൗസ്, PTA പ്രസിഡന്റ് ഷെമീർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും വിദ്യാർഥികളുടെയും സഹകരണം ക്യാമ്പിന്റെ ശ്രദ്ധേയമായ ഭാഗമായി. ക്യാമ്പ് വിജയകരമായി നടത്താൻ സഹകരിച്ച ആശുപത്രി ജീവനക്കാർക്ക് ഹെഡ്മിസ്ട്രസ് ദീപ യു. നായർ നന്ദി അറിയിച്ചു.


