സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു. ഒരിടവേളയ്ക്ക് ശേഷം 1,10,000ല്‍ താഴെയാണ് സ്വര്‍ണവിലയില്‍ വ്യാപാരം നടക്കുന്നത്. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 1,09,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 13,640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി 2600 രൂപയിലധികമാണ് ഇടിഞ്ഞത്.

