സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. തുടർച്ചയായ വിലയിടിവിനുശേഷം തിരിച്ചുകയറാൻ സ്വർണം ചെറിയ ശ്രമങ്ങൾ നടത്തിയെങ്കിലും വില വീണ്ടും താഴേക്ക്. ഇന്ന് ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 75 രൂപയും കുറഞ്ഞു.
ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,00,320 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 12,540 രൂപയാണ് ഇന്നത്തെ വില.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ ഒരു പവൻ സ്വർണത്തിന് ഏകദേശം 7,000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില ഉടൻ ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തുമെന്ന പ്രതീക്ഷയിലാണ് സ്വർണപ്രേമികൾ.


