ഇന്ന് രാവിലെ കുറഞ്ഞതിന് പിന്നാലെ ഉച്ചക്ക് വീണ്ടും സ്വർണവിലയിൽ ഇടിവ്. ഉച്ചക്ക് ശേഷം പവന് 800 രൂപ കുറഞ്ഞ് 1,13,360 രൂപയും ഗ്രാമിന് 100 രൂപ കുറഞ്ഞ് 14170 രൂപയുമായി. രണ്ടുദിവസത്തെ കുതിപ്പിനും അവധിദിന ഇടവേളക്കും ശേഷം ഇന്ന് രാവിലെ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 120 രൂപ കുറഞ്ഞ് 1,14,160 രൂപയും ഗ്രാമിന് 15 കുറഞ്ഞ് 14270 രൂപയുമായിരുന്നു രാവിലത്തെ വില.

