നെടുങ്കണ്ടം: വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് ജീവനക്കാരെ മർദ്ദിച്ച ആറ് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. നെടുങ്കണ്ടം–മാവടി റൂട്ടിൽ ജനകീയ കൂട്ടായ്മയിൽ സർവ്വീസ് നടത്തുന്ന ‘ആശ്രയ’ ബസിലെ ഡ്രൈവർ രൺജിഷ്, കണ്ടക്ടർ മോൻസ് എന്നിവരെ ആക്രമിച്ച കേസിലാണ് നെടുങ്കണ്ടം പൊലീസ് നടപടിയെടുത്തത്.

നെടുങ്കണ്ടം മുണ്ടിയെരുമ തേക്കിൻകൂട്ടത്തിൽ അബ്ദുൾ വാഹിദ്, നെടുങ്കണ്ടം തച്ചേട്ടുപറമ്പിൽ ട്രോണി ജയിംസ്, കോമ്പയാർ കോയിപ്പുറത്ത് വിജീഷ് വിജയൻ, നെടുങ്കണ്ടം കുമ്പളാപള്ളിയിൽ ശരത് ഹരിഹരൻ, കല്ലാർ ബ്ലോക്ക് നമ്പർ 70-ൽ കിഷോർ രാജ്, നെടുങ്കണ്ടം ഇത്തിക്കൽ ഹാലിത്ത് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്.

