കഴിഞ്ഞദിവസം കാണാതായ വയോധികയെ വീടിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മഡിയനിലെ താത്രവൻ വീട്ടിൽ ടി. ജാനകി (74) ആണ് മരിച്ചത്. വീട്ടിന് ഒരു കിലോമീറ്ററോളം അകലെയുള്ള വള്ളംകോട് പാലത്തിന് സമീപമുള്ള തോട്ടിലാണ് ബുധനാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.ചൊവ്വാഴ്ച രാവിലെ 10.30-ഓടെയാണ് ജാനകി വീട്ടിൽ നിന്നും ഇറങ്ങിയത്. കോടോട്ട് പാലത്തിന് സമീപത്തുകൂടി ഇവർ നടന്നു പോകുന്നത് കണ്ടവരുണ്ടായിരുന്നു. തോട് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽ പെട്ടതാണെന്നാണ് സംശയിക്കുന്നത്.

വീട്ടിൽ നിന്ന് പോയ ഇവർ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് തിരച്ചിലും അന്വേഷണവും നടത്തിവരുന്നതിനിടെയാണ് ബുധനാഴ്ച രാവിലെയോടെ മൃതദേഹം തോട്ടിൽ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *