തൊണ്ടയിൽ മീൻമുള്ള് തറച്ചതിനെ തുടർന്ന് നൽകിയ ചികിത്സയിൽ അശ്രദ്ധയും പിഴവും സംഭവിച്ചെന്ന പരാതിയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയിലെ ഡോ. ഗൗരവിനെതിരെയാണ് (35) കണ്ണൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കാസർകോട് പിലിക്കോട് ഏച്ചിക്കോവിൽ സ്വദേശിനി പി.വി. സാവിത്രി നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
കഴിഞ്ഞ ജൂൺ 16-നാണ് തൊണ്ടയിൽ മീൻമുള്ള് തറച്ചതിനെ തുടർന്ന് സാവിത്രി ചികിത്സ തേടിയത്. എന്നാൽ ഡോക്ടറുടെ ചികിത്സയ്ക്ക് ശേഷവും തൊണ്ടയിലെ പരിക്ക് ഭേദമായില്ലെന്ന് മാത്രമല്ല, ശാരീരിക ബുദ്ധിമുട്ടുകൾ വർദ്ധിക്കുകയും ചെയ്തു. തുടർന്ന് മറ്റു ആശുപത്രികളിൽ വിദഗ്ധ ചികിത്സ തേടേണ്ട അവസ്ഥ വന്നതോടെയാണ് സാവിത്രി കണ്ണൂർ ഡിഐജിക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കണ്ണൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *