സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. പവന് ഒറ്റയടിക്ക് 1,680 രൂപ കൂടി 1,07,440 രൂപയിലെത്തി. ഗ്രാമിന് 210 രൂപ വര്‍ധിച്ച് 13,430 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 175 രൂപ വര്‍ധിച്ച് 11,035 രൂപയിലെത്തി.

ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു പവന്‍വില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയര്‍ന്നു. ഈ വര്‍ഷം ജനുവരി 29നായിരുന്നു സ്വര്‍ണത്തിന് എക്കാലത്തേയും ഉയര്‍ന്ന വില. ഗ്രാമിന് 16,395 രൂപയും പവന് 131,160 രൂപയുമായിരുന്നു അന്നത്തെ വില.


