കൊച്ചുകുട്ടികൾ മുതൽ മുതിർന്നവരിൽ വരെ കാണുന്ന ശീലമാണ് നഖം കടിക്കൽ. നിങ്ങൾക്ക് നഖം കുടിക്കുന്ന ശീലമുണ്ടെങ്കിൽ അത് നിര്‍ത്തേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.ഈ ശീലം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

നഖം കടിക്കലും പല്ലിന്റെ ആരോഗ്യവും.

അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷന്റെ റിപ്പോര്‍ട്ട് പ്രകാരം നഖം കടിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. നഖം കടിക്കുന്നത് പല്ല് നശിക്കാനുള്ള സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കും. നഖം കടിക്കുന്നവര്‍ക്ക് ബ്രക്‌സിസം എന്ന രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതായത് പല്ല് പൊടിയുന്ന രോഗം വരാം.

നഖം കടിക്കുന്നത് പല്ലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതിന് പുറമെ ശരീരത്തില്‍ ബാക്ടീരിയയുടെ സാധ്യതയും വര്‍ദ്ധിപ്പിക്കും. ഇ.കോളി, സാല്‍മൊണെല്ല തുടങ്ങിയ അപകടകാരികളായ നിരവധി ബാക്ടീരിയകള്‍ പല്ലുകളില്‍ ഉണ്ടാകാം. നഖം കടിക്കുമ്പോള്‍, ഈ ബാക്ടീരിയകള്‍ വിരലുകളില്‍ നിന്ന് മുഖത്തേക്കും കുടലിലേക്കുമൊക്കെ എത്താം ഇത് പിന്നീട് ഗുരുതരമായ രോഗത്തിലേക്ക് നയിച്ചേക്കാം.

നഖം കടിക്കുന്ന ശീലം എങ്ങനെ ഒഴിവാക്കാം.

1) എപ്പോഴും നഖം വെട്ടി സൂക്ഷിക്കുക.

2) നഖങ്ങളില്‍ നെയില്‍ പോളിഷ് ഇടുക.

3) ഏത് സാഹചര്യത്തിലാണ് നിങ്ങള്‍ക്ക് നഖം കടിക്കാന്‍ തോന്നുന്നത് എന്ന് കണ്ടെത്തേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ നഖം കടിക്കാന്‍ തോന്നുമ്പോഴെല്ലാം മറ്റേതെങ്കിലും കാര്യങ്ങളില്‍ ഏര്‍പ്പെടുക.

4) നഖം കടിക്കാന്‍ തോന്നുമ്പോള്‍ സ്ട്രസ് ബോള്‍ ഉപയോഗിച്ച് കളിക്കാവുന്നതാണ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *