കൊച്ചി: ഗൈനക്കോളജിക് ഓങ്കോളജി ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് അസോസിയേഷൻ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യ (കെ.എൽ.എസ്.സി അഗോയ്) കേരള ഘടകം വാർഷിക കോൺഫറൻസ് കഗോകോൺ 2026. ഐ.എം.എ ഹൗസിൽ ആരംഭിച്ച ദ്വിദിന കോൺഫറൻസിൽ രാജ്യത്തിൻ്റെ വിവിധ കോണുകളിൽ നിന്നുള്ള നിരവധി പ്രമുഖരാണ് പങ്കെടുക്കുന്നത്.
ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. രോഗങ്ങളിൽ നിന്ന് സംരക്ഷിച്ച് ജീവിതങ്ങൾ തിരികെ പിടിക്കുന്ന മഹത്വപൂർണമായ പ്രവർത്തനങ്ങളാണ് ഗൈനകോളജിക് ഓങ്കോളജിസ്റ്റുമാർ നിർവഹിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.

വി.പി.എസ് ലേക്‌ഷോര്‍ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. വൈദ്യശാസ്‌ത്രത്തിൻ്റെ നിർണായകമായ ഘട്ടത്തിലാണ് ഇപ്പോൾ നമ്മൾ നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിരവധി നൂതന സാധ്യതകളാണ് ഇന്ന് ചുറ്റുമുള്ളത്. കൂട്ടായ പ്രവർത്തനങ്ങളിലുടെ വലിയ നേട്ടങ്ങൾ കൈവരിക്കാൻ മേഖലക്ക് ഇനിയും സാധിക്കും.
ഗൈനക്കോളജിക്കൽ ഓങ്കോളജി വെറുമൊരു സൂപ്പർ സ്പെഷ്യാലിറ്റി മാത്രമല്ല, അതൊരു ധൈര്യത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.

ഐ ഗുരുകുൽ വെബ്സൈറ്റ് സ്വിച്ച് ഓൺ കർമം അഗോയ് പ്രസിഡന്‍റ് ഡോ. ജിത പരിജ നിർവഹിച്ചു. കെ.എൽ.എസ്.സി അഗോയ് പ്രസിഡന്‍റ് ഡോ. കെ. ചിത്രതാര, കഗോകോൺ 2026 രക്ഷാധികാരി ഡോ. പി.കെ. ശേഖരൻ, കെ.എൽ.എസ്.സി അഗോയ് സെക്രട്ടറി ഡോ. ഡി. ആദർശ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *