ഇടുക്കി:കെഎസ്ആർടിസി ബസ് സമയക്രമം പാലിക്കാതെ സർവീസ് നടത്തിയെന്നാരോപിച്ച് ഇടുക്കി ഉപ്പുതറയിൽ സ്വകാര്യ ബസ് ഉടമയുടെ നാടകീയ പ്രതിഷേധം. കട്ടപ്പന–ഉപ്പുതറ റൂട്ടിൽ സർവീസ് നടത്തുന്ന ‘കുട്ടിമാളു’ സ്വകാര്യ ബസിന്റെ ഉടമ രാജേഷാണ് കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ ബസിന്റെ മുൻചക്രത്തിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ചത്.


തങ്ങളുടെ ബസ് ഓടേണ്ട സമയത്ത് തന്നെ കെഎസ്ആർടിസി ബസ് സർവീസ് നടത്തിയതോടെ യാത്രക്കാരെ നഷ്ടപ്പെടുകയും വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടിവരികയും ചെയ്യുന്നതായി സ്വകാര്യ ബസ് ജീവനക്കാർ ആരോപിച്ചു. ഇതിനെച്ചൊല്ലി ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കമുണ്ടായതിന് പിന്നാലെയാണ് രാജേഷ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
“എടുക്കെടാ പ്രിയദർശിനി നെഞ്ചത്തോട്ട്” എന്ന് വിളിച്ചുപറഞ്ഞ് കെഎസ്ആർടിസി ജീവനക്കാരോട് പ്രതിഷേധിച്ച ശേഷം ബസിന്റെ മുൻവശത്ത് കിടന്ന രാജേഷിനെ തുടർന്ന് സ്ഥലത്തുണ്ടായവർ ഇടപെട്ട് മാറ്റുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കോട്ടയത്ത് നിന്ന് വാഗമൺ–ഉപ്പുതറ വഴി കട്ടപ്പനയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ‘പ്രിയദർശിനി’ ബസ്, തങ്ങളുടെ സമയക്രമം ലംഘിച്ച് സർവീസ് നടത്തുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സ്വകാര്യ ബസ് ഉടമകൾ ആരോപിക്കുന്നു. ഇതുമൂലം ദിവസങ്ങളായി യാത്രക്കാരില്ലാതെ സർവീസ് നടത്തേണ്ടിവരുന്നുവെന്നും വലിയ സാമ്പത്തിക നഷ്ടമാണ് നേരിടുന്നതെന്നും അവർ പറയുന്നു. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതരുടെ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുകയാണ് സ്വകാര്യ ബസ്

Leave a Reply

Your email address will not be published. Required fields are marked *