മുണ്ടക്കയം: കൂട്ടിക്കൽ ഇളംക്കാട് ഭാഗത്ത് ഓടിക്കൊണ്ടിരുന്ന ജീപ്പ് അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് പരിക്കേറ്റു. ജീപ്പിന്റെ ടയർ ഊരിപ്പോകുകയും ആക്സൽ ഒടിയുകയും ചെയ്തതാണ് അപകടത്തിന് കാരണമായത്. ഇളംക്കാട് ഭാഗത്ത് വെച്ച് ജീപ്പിന്റെ പിൻചക്രങ്ങളിൽ ഒന്ന് ഊരിത്തെറിക്കുകയായിരുന്നു.

പിന്നാലെ വാഹനത്തിന്റെ ആക്സൽ ഒടിയുകയും നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്തു. റോഡിന്റെ എതിർ വശത്തേക്ക് കുതിച്ചു കയറിയ ജീപ്പ് സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ ഉടൻ തന്നെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് പ്രാഥമിക ചികിത്സ നൽകിവരികയാണ്. ഭാഗ്യം കൊണ്ടാണ് വൻ ദുരന്തം ഒഴിവായതെന്ന് പ്രദേശവാസികൾ ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *